മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിലേക്ക് ടീച്ചർ, ആയ കം കുക്ക് തസ്‌തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 16ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.യോഗ്യത ടീച്ചർ-D-Ed Special Education/തത്തുല്യ യോഗ്യതകൾ. ആയ പത്താം ക്ളാസ്. താത്പര്യമുള്ളവർ അന്നേ ദിവസം വയസ്,യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി രാവിലെ 11 മണിക്ക് മുനിസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.