
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദം ലക്ഷ്യം വച്ച് നിഹാർ എന്ന പേരിൽ വയോജന സംഗമം നടത്തി. മുൻ ഡി.ജി.പി ഡോ. ഋഷി രാജ് സിംഗ് ഉല്‍ഘാടനം ചെയ്തു. കോതമംഗലം രൂപത ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. ഡോ. പോൾ പാറത്താഴം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. തോമസ് കെ വി, ഡോ. പ്രവീൺ ജി പായ്, ഡോ. സജീഷ് അശോകൻ, ജോയ്‌സ് മേരി ആന്റണി, പ്രൊഫ. സിസിലിയമ്മ പെരുംപനാനി, ഡോ. ജിജോ വി.ജെ., അഡ്വ. സുജ തോമസ്, ലിറ്റ മെറിൻ മാത്യു എന്നിവർ പ്രസംഗിച്ചു.