വൈപ്പിൻ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പി.പി. ജോസഫിന്റെ 67-ാം ചരമവാർഷികം സി.പി.എം., സി.പി.ഐ. പാർട്ടികൾ ആചരിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നായരമ്പലം കുടങ്ങാശ്ശേരിയിൽ നിന്ന് നെടുങ്ങാടിലേക്ക് പ്രകടനം നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം ഇ.സി. ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ഷിനു അദ്ധ്യക്ഷത വഹിച്ചു. പി.ബി. സജീവൻ, കെ.കെ. ബാബു, കെ.എസ്. രാധാകൃഷ്ണൻ, പി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വനിതകളുടെ കൈകൊട്ടിക്കളിയും നടന്നു. സി.പി.ഐയുടെ ആഭിമുഖ്യത്തിൽ കുടങ്ങാശ്ശേരിയിൽ അനുസ്മരണ സമ്മേളനം കെ.എൽ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഷാജി, ടി.എ. ആന്റണി, പി.ഒ. ആന്റണി, കെ.ഐ. രാജപ്പൻ, വി.കെ. ബാലൻ, എൻ.കെ. സജീവൻ, എൻ.ജി. രതീഷ് എന്നിവർ സംസാരിച്ചു.