വൈപ്പിൻ : പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിൽ സർക്കാർ ഭൂമി കൈയേറിയ റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തണ്ണീർ തടങ്ങൾ നികത്തിയതിനെതിരെയും നടപടി വേണം. പി.എസ്. ഷാജിയെ മണ്ഡലം അസി.സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ.എൽ. ദിലീപ്കുമാർ, പി.എസ്. ഷാജി, ടി.എ. ആന്റണി, എം.ബി. ആയൂബ്, പി.ജെ. കുശൻ, കെ.ജെ. ഫ്രാൻസീസ് എന്നിവരെ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം ടി. രഘുവരൻ സംസാരിച്ചു.