jci

മൂവാറ്റുപുഴ : ജെ.സി.ഐ സോൺ 20 ന്റെ ആഭിമുഖ്യത്തിൽ നടന്ന സോൺ കോൺഫെറൻസ് ആരവം 2025 സമാപിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സോൺ 20 മേഖലാ പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഐ.പി.പി. അരുൺ ജോസ്, സോൺ വൈസ് പ്രസിഡന്റ് ഡോ. സബീർ ഇക്ബാൽ, സോൺ ഡയറക്ടർ മാനേജ്മെന്റ് ബ്രീസ് ജോയി, സോൺ സെക്രട്ടറി സൂരജ് വെള്ളയിൽ , കോൺഫറൻസ് ചെയർമാൻ കെ.ജെ.ബി തോമസ്, ഡയറക്ടർ ഗുണശേഖരൻ, ഹോസ്റ്റ് പ്രസിഡന്റ് എബിൾ ബേബി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച ചാപ്ടറുകൾക്കും അംഗങ്ങൾക്കുമുള്ള അവാർഡ് ചടങ്ങിൽ വിതരണം ചെയതു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.