
കാലടി: നീലീശ്വരം ശ്രീനാരായണ യൂത്ത് ക്ലബ്ബ് ആൻഡ് ലൈബ്രറി കെട്ടിടോദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ഛൻ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. അനിമോൾ ബേബി, ഷിബു പറമ്പത്ത്,സി.എസ്.ബോസ്, ബിജു കണിയാംകുടി,ജോസഫ് ചിറയത്ത്, ബേബി തുടങ്ങിയവർ സംസാരിച്ചു.
റോജി.എം. ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. രണ്ടു നിലകളിലാണ് കെട്ടിടം നിർമ്മിച്ചത്. 1974 സ്ഥാപിതമായ ലൈബ്രറി നാളിതുവരെ പലയിടങ്ങളായി പ്രവർത്തിച്ചു വരുകയായിരുന്നു. വാർഡ് മെമ്പർ മിനി സേവ്യർ മുൻ കൈ എടുത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലൈബ്രറി പ്രസിഡന്റ് കെ.എം.ഷാജി, സെക്രട്ടറി കെ.വി.സുരേഷ് എന്നിവർ നേതൃത്വം നൽകി.