inspire

കൊച്ചി: എം.ജി. മോട്ടോർ ഇന്ത്യയുടെ ജനപ്രിയ ഇലക്ട്രിക് എസ്.യു.വിയായ വിൻഡ്‌സർ ഇ.വിയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ 'ഇൻസ്പയർ' പുറത്തിറക്കി. പുതിയ പതിപ്പ് 300 എണ്ണം മാത്രമാണ് വിപണിയിലെത്തുക.
16,64,800 രൂപ എക്‌സ് ഷോറും വിലയിൽ വാഹനം ലഭ്യമാകും. 9.99 ലക്ഷം രൂപ എന്ന ബി.എ.എ.എസ് വിലയിലും പ്ളസ് 3.9 കിലോമീറ്റർ വ്യവസ്ഥയിലും ലഭിക്കും.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഡൽഹിയിലാണ് പുതിയ എഡിഷൻ അനാവരണം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ 40,000 യൂണിറ്റുകൾ വിറ്റഴിച്ച വിൻഡ്‌സറിനോടുള്ള ഉപഭോക്താക്കളുടെ സ്‌നേഹത്തിനും വിശ്വാസത്തിനുമുള്ള മറുപടി സമ്മാനമാണ് ഇൻസ്‌പെയർ എഡിഷനെന്ന് ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോർസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മഹ്‌റോത്ര പറഞ്ഞു.