bdjs
ബി.ഡി.ജെ.എസ് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണയന്നൂർ താലൂക്ക് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. പി.ബി സുജിത്ത്, പി.എസ് ജയരാജ്, സി. സതീശൻ, കെ.കെ പീതാംബരൻ, ഉമേഷ് ഉല്ലാസ്, ബിന്ദു ഷാജി തുടങ്ങിയവർ സമീപം

കൊച്ചി: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ട് ദേവസ്വംഭരണത്തിലെ ക്രയവിക്രയങ്ങൾ സമഗ്രമായി അന്വേഷിക്കാൻ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാകമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷനായി.

സംസ്ഥാനകമ്മിറ്റി അംഗം പി.എസ്. ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. പീതാംബരൻ, എം.പി. ജിനേഷ്, നന്ദൻ മാങ്കായി, സി.ടി. കണ്ണൻ, ജില്ലാ മീഡിയസെൽ കൺവീനർ സി. സതീശൻ, ജില്ലാ ട്രഷറർ കെ.പി. പ്രസന്നകുമാർ, സെക്രട്ടറിമാരായ ബിന്ദു ഷാജി, ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് വി.ടി. ഹരിദാസ്, സി.കെ. ദിലീപ്, സതീഷ് കാക്കനാട്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത്, പി. ദേവരാജൻ, വിജയൻ നെടുമ്പാശേരി തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ ഉമേഷ് ഉല്ലാസ്, അഡ്വ. അശോകൻ, സാനു വൈപ്പിൻ, ഗിരീഷ് തമ്പി, ഷാജി ഇരുമ്പനം, അർജുൻ ഗോപിനാഥ്, മനോഹരൻ തൃക്കാക്കര, വിമൽറോയ്, ലൗലി ജിമ്മി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.