photo

വൈപ്പിൻ : വിഷൻ 2031 രജിസ്‌ട്രേഷൻ വകുപ്പ് സംസ്ഥാനതല സെമിനാർ അയ്യമ്പിള്ളി സഹകരണനിലത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്‌ട്രേഷൻ വകുപ്പ് കൈവരിച്ച നേട്ടങ്ങളും പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു.
രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ. മീര, ജില്ലാ രജിസ്ട്രർ ജനറൽ കെ.ശ്രീനിവാസൻ, ,വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്തംഗം എം.ബി.ഷൈനി , ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ജോയിന്റ്.ഇൻസ്‌പെക്ടർ ജനറൽ സാജൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തെ മുഴുവൻ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ, അഭിഭാഷകർ, വെണ്ടർമാർ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.