ആലുവ: എടയപ്പുറം വെളിയത്ത് ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിലെ ആയില്യം തൊഴൽ നാളെ രാവിലെ നടക്കും. സർപ്പക്കാവിൽ അഭിഷേകങ്ങൾ, ഉച്ചയ്ക്ക് അന്നദാനം രാത്രി ഏഴിന് സോപാനസംഗീതം എന്നിവ ഉണ്ടാകും. തുടർന്ന് തൃപ്പൂണിത്തുറ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ സർപ്പബലിയും നടക്കും.