കൊച്ചി: കേരള വെള്ളാളസഭ എറണാകുളം ഉപസഭയുടെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. 70 വയസ് കഴിഞ്ഞ അംഗങ്ങളെ പേച്ചിയമ്മൻകോവിൽ ഹാളിൽ നടന്ന ചടങ്ങിൽ ഉപസഭ പ്രസിഡന്റ് ബി. സുരേന്ദ്രൻ പിള്ള പൊന്നാടയണിയിച്ചു. വാർഷികപൊതുയോഗവും കുടുംബസംഗമവും തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കാത്തോലിക്കേറ്റിലെ ഹിന്ദിവകുപ്പ് മുൻ മേധാവി കർപ്പന, ഉപസഭ സെക്രട്ടറി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്ലസ് ടു. എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.