കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം സംഗമം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി.
മണ്ഡലം ഭാരവാഹികളായി ഗിരീഷ് തമ്പി (പ്രസിഡന്റ്), അർജുൻ ഗോപിനാഥ്, എം.വി. രവി, മധു മാടവന, കെ.കെ. ഭരതൻ (വൈസ് പ്രസിഡന്റ്), കെ.ജി. ബിജു (ജനറൽ സെക്രട്ടറി), ഐ. ശശിധരൻ, ടി.കെ മാധവൻ, മിഥുൻ ഷാജി, ടി.കെ. കുഞ്ഞപ്പൻ (സെക്രട്ടറിമാർ), സി.വി. ഗിരിധർ ഘോഷ്, മനോജ് മാടവന, എൻ.ആർ. രാജേഷ്, മനോജ് കാരപ്പറമ്പിൽ, സി.എസ്. രമേശ്, എ.എച്ച്. ജയറാം, വി.ജെ. സോജൻ, ആർ. ഗംഗാധരൻ (കമ്മിറ്റി അംഗങ്ങൾ), രാജേഷ് ടി. സുന്ദരം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.