കൊച്ചി: കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. വരദരാജൻ നായർ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അദ്ധ്യക്ഷനായി. കോൺഗ്രസ് എസ് ദേശീയ സമിതി അംഗം വി.വി. സന്തോഷ്‌ലാൽ അനുസ്മരണ പ്രഭാഷണം നടത്തി.
നേതാക്കളായ കെ.ജെ. ബേസിൽ, പി. അജിത്കുമാർ, എൻ.ഐ. പൗലോസ്, ജെയ്സൺ ജോസഫ്, ടി.എസ്. ജോൺ, സുഷമ വിജയൻ, സിൽവി സുനിൽ, കെ.എ. നാസർ, എൻ.എസ്. ശ്യാംലാൽ, ആന്റണി സജി, പി.സി. പരമേശ്വരൻ, സെബാസ്റ്റ്യൻ ബോസ്, ബിന്ദു പരമേശ്വരൻ, കെ. എസ്. കൃഷ്ണകുമാർ, സുകുമാരൻ കടമക്കുടി എന്നിവർ സംസാരിച്ചു.