1
പഞ്ചായത്തുകളിലെ വിവിധ പ്ര്രദേശങ്ങളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം പ്രസിഡന്റ് ബേബി തമ്പി നിർവഹിക്കുന്നു

പള്ളുരുത്തി: കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് സൗജന്യമായി ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന മെഷീനുകളാണ് പൊതുസ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമായി 35 ലിറ്ററിന്റെ 11 എണ്ണവും 12 ലിറ്ററിന്റെ 19 എണ്ണവും സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ അദ്ധ്യക്ഷനായി. ജെംസി ബിജു, സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, സിന്ധു ജോഷി, സജീവ് ആന്റണി, അഡ്വ. മേരി ഹർഷ, മിലി തോമസ് എന്നിവർ സംസാരിച്ചു.