bus-stand

അങ്കമാലി: പൊതുശ്മശാനത്തിന് തറക്കല്ലിടുന്നത് തടയാനെത്തിയവർ കോൺഗ്രസ് പതാകക്കു മുകളിൽ കരിങ്കൊടി കെട്ടിയത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കൊടിയുമായെത്തിയവരുടെ കൈകളിൽ നിന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു നെടുങ്ങാടന്റെ നേതൃത്വത്തിൽ പതാക ബലം പ്രയോഗിച്ച് വാങ്ങിയതിനെ തുടർന്ന് ചെറിയ സംഘർഷം നടന്നു. സ്ത്രീകളെ ആക്രമിച്ചുവെന്ന് ആരോപിച്ച് സമരക്കാർ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി.