കൊച്ചി: മൂന്നരക്കോടി മുടക്കിൽ എറണാകുളം ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഹാളിന്റെ അകത്തളങ്ങൾ മുഴുവനും ഭംഗിയാക്കി. തറകളിൽ പുതിയ ടൈലുകൾ വിരിച്ചതുമുതൽ അലങ്കാര ലൈറ്റുകൾ ഉൾപ്പെടെ മാറ്റി.
കസേരകൾ പുതുമോടിയിലാക്കി. സ്റ്റേജ് നവീകരിച്ച് എൽ.ഇ.ഡി വാൾ ഉൾപ്പെടെ സജ്ജമാക്കി. സൗണ്ട് സിസ്റ്റം പുതുക്കി. ഹാളിനുള്ളിൽ റാമ്പുകൾ സജ്ജീകരിച്ചു. ഹാളിന് പുറത്ത് വാട്ടർഫൗണ്ടൻ ഉൾപ്പെടെ സജ്ജമാക്കി. പൂർണമായും എ.സിയാക്കി.
സാധാരണക്കാർ പരിപാടികൾ നടത്താൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ടൗൺ ഹാളിനെയാണ്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ടൗൺ ഹാൾ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി.
നിലവിലെ വാടക നിരക്ക്
* പ്രധാന ഹാൾ---മീറ്റിംഗുകൾക്ക്: ₹ 15,882 (നാല് മണിക്കൂറിന്)
* ടിക്കറ്റ് ഇല്ലാത്ത പരിപാടികൾക്ക്: ₹ 20,877 (നാല് മണിക്കൂറിന്)
* ടിക്കറ്റുള്ള പരിപാടികൾക്ക് : ₹24,182
* എ.സി ഹാളിന് : ₹ 17,750
* ഡൈനിംഗ് ഹാളിന്: ₹ 13,564
മുഴുവൻ ദിവസത്തേക്ക്
* പ്രധാന ഹാൾ മീറ്റിംഗിന് : ₹ 29,268
* എക്‌സിബിഷൻ : ₹ 34,731
* ടിക്കറ്റില്ലാത്ത പരിപാടി : ₹ 37,884
* ടിക്കറ്റുള്ള പരിപാടി : ₹ 44,100
* എ.സി ഹാൾ : ₹ 32,405
* ഡൈനിംഗ് ഹാൾ : ₹ 21,408