sc

കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവം വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. എ.ഇ.ഒ പി.ആർ. മേഖല മുഖ്യപ്രഭാഷണം നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഉമാ മഹേശ്വരി, ലിസി അലക്‌സ്, ഹെഡ്മാസ്​റ്റേഴ്‌സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, മായകൃഷ്ണൻ, കെ.കെ. സിന്ധു, എം.കെ. ജിജി മോൻ, ജീമോൻ കടയിരുപ്പ്, എം.കെ. മനോജ്, എം.സി. പൗലോസ്, കെ.എം. എൽദോ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 3000 ത്തിലധികം കുട്ടികൾ പങ്കെടുക്കും.