കൊച്ചി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിലെ സഹകരണ ജീവനക്കാരുടെയും സഹകാരികളുടെയും രക്തദാനസേന രൂപീകരിച്ചു.
ആവശ്യമായവർക്ക് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ രക്തം ദാനം ചെയ്യുന്നതാണ് പദ്ധതി. യൂണിയൻ ജില്ലാ സമ്മേളനത്തിൽ ഡോ. ജോ ജോസഫ് രക്തദാനസേന പ്രഖ്യാപനം നടത്തി. ജില്ലാ സെക്രട്ടറി കെ.എ. ജയരാജ് രക്തദാതാക്കളുടെ ലിസ്റ്റ് കൈമാറി. ജില്ലാ പ്രസിഡന്റ് ആർ. അനീഷ് അദ്ധ്യക്ഷനായി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ട്രഷറർ ഇ.വി. ഷീല, പി.പി. ആഷ, സംസ്ഥാന ഭാരവാഹികളായ പി.എസ്. ജയചന്ദ്രൻ, സി.ഡി. വാസുദേവൻ, കെ.ബി. ജയപ്രകാശ്, ടി.ആർ.സുനിൽ, ജനറൽ കൺവീനർ എം.എസ്. രമേശൻ, ജില്ലാരക്തദാന സേനയുടെ ചുമതലക്കാരൻ കെ.പി. ബിജു, ജി. രജീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.