upajilla

പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം 22 മുതൽ- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിൽ നടക്കും.11 വേദികളിലായി നടക്കുന്ന മേളയുടെ പന്തൽ കാൽനാട്ടു കർമ്മം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, എ.ഇ.ഒ ബിജിമോൾ ഒ.കെ. , പഞ്ചായത്ത് അംഗങ്ങളായ കെ.ഇ. കുഞ്ഞുമുഹമ്മദ്, എ.എം. സുബൈർ, , ശാലേം വി.എച്ച്.എസ്. എസ് മാനേജർ അനീഷ് ജേക്കബ്, ബിനോയി മാത്യു, സജി പോൾ, എൽദോ കുര്യാക്കോസ് ,സണ്ണി ടി.കെ. , ഹെഡ്മിസ്ട്രസ് പ്രീത മാത്യു തുടങ്ങിയവർ സംസാരിച്ചു.