
കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഉത്തരവ്. ദിവസ വേതനക്കാരായ 246 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമുള്ളതായി ആരോപിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ബോർഡിന് 1392 കോടിയുടെ ബാദ്ധ്യതയുണ്ട്. റിട്ട. ജീവനക്കാരുടെ പെൻഷനടക്കം നൽകാനുണ്ട്. അതിനിടയിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അധികബാദ്ധ്യതയ്‌ക്ക് ഇടയാക്കുമെന്നതിനാൽ ഇത്തരം തീരുമാനങ്ങളിൽ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നാണ് നിർദ്ദേശം.