mandal
ടി.ഡി.എം ഹാളിൽ നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി സംസാരിക്കുന്നു. സ്വാമി അനഘാമൃതാനന്ദ പുരി, സ്വാമി അയ്യപ്പദാസ്, സ്വാമി ചിദാനന്ദപുരി മഹാരാജ്, സ്വാമി പ്രജ്ഞാനന്ദതീർത്ഥ പാദർ, ശശിധര മേനോൻ, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ശിവസ്വരുപാനന്ദ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദ പുരി എന്നിവർ സമീപം

കൊച്ചി: മാർഗദർശക് മണ്ഡൽ നയിച്ച ധർമ്മസന്ദേശയാത്രയ്ക്ക് എറണാകുളം ടി.ഡി.എം ഹാളിൽ വരവേൽപ്പ് നൽകി. തുടർന്ന് നടന്ന ഹിന്ദു നേതൃസമ്മേളനത്തെ സന്യാസിമാർ അഭിസംബോധന ചെയ്തു. സാമൂഹ്യമേഖലയിൽ വന്ന മൂല്യച്യുതികൾ പരിഹരിക്കുന്നതിനാണ് കേരളത്തിലെ എല്ലാ പരമ്പരകളിലേയും സന്യസിശ്രേഷ്ഠർ ധർമ്മസന്ദേശയാത്ര നടത്തുന്നതെന്നും കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ നിർമാർജനം ചെയ്ത് നവീനമായ കേരളസൃഷ്ടിക്ക് നേതൃത്വം നൽകിയത് സന്യാസികളായ സാമൂഹ്യപരിഷ്‌കർത്താക്കളാണെന്നും സന്യാസിശ്രേഷ്ഠർ പറഞ്ഞു.

സംസ്‌കാരം, സമ്പത്ത്, സംഘടന, സന്താനം ഈ നാലു സകാരങ്ങളുടേയും വർദ്ധനകൊണ്ട് ഹിന്ദുസമാജം ലോകത്തിന് വഴികാട്ടുന്ന തരത്തിൽ ശക്തിപ്പെടണം. കുടുംബങ്ങളിലെ മുതിർന്നവരുടെ ആചരണമാണ് പുതിയ തലമുറ അനുകരിക്കേണ്ടത്. അതുകൊണ്ട് മുതിർന്നവർ ധർമ്മനിഷ്ഠമായ ജീവിതം വ്യക്തിപരമായും സാമൂഹികപരമായും നിർവഹിക്കണമെന്നും മാർഗദർശക് മണ്ഡൽ ആഹ്വാനം ചെയ്തു. ധർമ്മ സന്ദേശയാത്ര സ്വാഗതസംഘം ഉപാദ്ധ്യക്ഷൻ പി. ശശിധര മേനോൻ അദ്ധ്യക്ഷനായി.

വിവിധ സന്യാസിമഠങ്ങളെ പ്രതിനിധീകരിച്ച് സ്വാമി പ്രജ്ഞാനന്ദതീർത്ഥ പാദർ, സ്വാമി ചിദാനന്ദപുരി മഹാരാജ്, സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്,
സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദ പുരി,
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി അനഘാമൃതാനന്ദ പുരി,
സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി ശിവസ്വരൂപാനന്ദ,
സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവർ സംസാരിച്ചു.