
ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂളിൽ നടന്ന ആൾ കേരള സ്കൂൾ ഗേൾസ് അണ്ടർ 19 ഫുട്ബാൾ ടൂർണമെന്റിൽ ഒല്ലൂർ സെന്റ് റാഫേൽസ് സിജി എച്ച്.എസ് ജേതാക്കളായി. ആളൂർ എസ്.എൻ വി.എച്ച്.എസ്.എസ് റണ്ണറപ്പായി. ആതിഥേയരായ ക്രസന്റ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം നേടി.
സെന്റ് റാഫേൽസ് ടീമിലെ അഞ്ജന ജയ് മോൻ, ദിൽഫി എന്നിവരെയും ആളൂർ കെ.വി.എസ് എൻ.വി എച്ച്.എസ്.എസിലെ സാന്ദ്ര പ്രിയനേയും മികച്ച കളിക്കാരായും ക്രസന്റ് സ്കൂളിലെ ജെന്ന സിക്റയെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.
സമാപന സമ്മേളനവും സമ്മാനവിതരണവും ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് നിർവഹിച്ചു. ക്രസന്റ് പബ്ലിക് സ്കൂൾ മാനേജർ പി.എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷനായി. ചെയർമാൻ ഡോ. സി.എം. ഹൈദരലി, പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ എന്നിവർ സംസാരിച്ചു.