പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ക്രമക്കേട് ആരോപിച്ചും അടിസ്ഥാന സൗകര്യ പോരായ്മയെയും സംബന്ധിച്ച് നൽകിയ പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാൻ ഹിയറിംഗ് നടത്തി. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് ആധാരമായ തെളിവുകൾ പരാതിക്കാരൻ കെടാമംഗലം സ്വദേശി കെ.പി. അനിൽ ഓംബുഡ്മാന് കൈമാറി. മരാമത്ത് പണികൾ പൂർത്തിയിക്കുന്നതിന് നി‌‌ർദ്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടുണ്ടെന്നും ഓംബുഡ്സ്മാൻ അറിയിച്ചതായി അനിൽ പറഞ്ഞു. അടുത്ത മാസം വീണ്ടും ഹിയറിംഗ് നടത്തും.