കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്‌കൂൾ മാനേജ്‌മെന്റ് വിലക്കിയ വിഷയത്തിൽ സ്‌കൂളിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ പൊതു വിദ്യഭ്യാസ വകുപ്പ് ഇടപെടണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹിജാബ് വിവാദമുണ്ടായ സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് സ്‌കൂളിന് മാനേജ്മന്റ് അവധി നൽകേണ്ടി വന്നത് പോലും ഗൗരവതരമാണെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.