photo1

മട്ടാഞ്ചേരി: ചക്കാമാടം പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ ജല അതോറിട്ടി അസി.എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. അധികൃതർക്ക് നിവേദനം നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ചക്കാമാടം റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിൽ എത്തിയത്.

നേരിട്ട് സ്ഥലം സന്ദർശിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന അസി.എൻജിനിയറുടെ രേഖാമൂലമുള്ള ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു. ചക്കാമാടം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എച്ച് താജുദ്ധീൻ, സെക്രട്ടറി ബെറ്റ്‌സി ബ്ലെയ്‌സി, എം.യു ഹാരിസ്, എഡ്രാക് കൊച്ചി മേഖല പ്രസിഡന്റ് ഐ.ജെ ജോളി, ആഗ്‌നസ്, മാഗിപോൾ എന്നിവർ നേതൃത്വം നൽകി.