കാക്കനാട്: സീപോർട്ട് - എയർപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപം കണ്ടെയ്നർ ലോറി ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ നാരായണനാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇരുചക്ര വാഹനം ഓടിച്ച പുന്നക്കാട്ട് മൂലയിൽ വേലായുധനെ പരിക്കളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ :അംബിക.