airhon

കളമശേരി: ഗതാഗത മന്ത്രിയുടെയും ട്രാൻ No Notification സ്പോർട്ട് കമ്മി​ഷണറുടെയും നിർദ്ദേശപ്രകാരം കളമശേരിയിലും എയർഹോൺ പരിശോധന നടത്തി. മുപ്പതോളം വാഹനങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾക്ക് കേസെടുത്തു.

ഒരു വാഹനത്തിൽനിന്ന് വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ആറ് പൈപ്പുകൾ പിടിച്ചെടുത്തു.

ആദ്യതവണ പിഴയായി 2000 രൂപയും തുടർന്നും നിയമം ലംഘിക്കുകയാണെങ്കിൽ 10000 രൂപവരെയും പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.