ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് കയറി നാടോടി സ്ത്രീക്ക് ദാരുണാന്ത്യം. ബസുകളിൽ കാർഡുകൾ വിതരണം ചെയ്ത് ഭർത്താവിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കുന്ന നാടോടി യുവതി സരസ്വതി (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ബസിലേക്കു ചാടിക്കയറുന്നതിനിടെ പിടിവിട്ടു താഴെ വീണു. പിന്നോട്ടെടുത്ത ബസിന്റെ ചക്രം സരസ്വതിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ നാലുവയസുകാരൻ ആകാശിന് പരിക്കേറ്റിട്ടുണ്ട്. കുട്ടി കളമശേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.