ഇടപ്പള്ളി: സെൻട്രൽ എൻ.എസ്.എസ്. കരയോഗ കുടുംബസംഗമം കൊച്ചി കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ. എൻ.സി. ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു. സമുദ്ര ഹോട്ടൽസ് ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ എസ്. രാജശേഖരൻ നായർ, ചലച്ചിത്രതാരം ജയരാജ് വാര്യർ, യൂണിയൻ വൈസ് പ്രസിഡന്റ് പി. രമേശൻ നായർ, സെക്രട്ടറി എം.കെ. മോഹൻകുമാർ, കൺവീനർ ടി.എസ്. മായ, ബി. വിജയകുമാർ, കരയോഗം സെക്രട്ടറി കെ.ബി മോഹൻദാസ് എന്നിവർ സംസാരിച്ചു.