കൊച്ചി: വൈറ്റ് കെയിൻ ദിനത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക് 318 സിയും കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വൈറ്റ് കെയിൻറാലി അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. ഷിജു കടവന്ത്രയിൽ ഫ്ളാഗ് ഓഫ് ചെയ്തു, കുടുംബസംഗമം ലയൺസ് ഗവർണർ കെ. ബി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് സി.കെ. ശ്രീജിത്ത് അദ്ധ്യക്ഷനായി. ലയൺസ് ഏരിയ ലീഡർ വി. അമർനാഥ്, സെക്രട്ടറി ഐ.ടി. ആന്റണി, ഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജു ജോർജ്, വൈസ് ഗവർണർമാരായ വി.എസ്. ജയേഷ്, കെ.പി. പീറ്റർതുടങ്ങിയവർ സംസാരിച്ചു.