കൊച്ചി: തേവര സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ യൂദാശ്ലീഹാ രക്തസാക്ഷിത്വ തിരുനാൾ നവനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. 23ന് സമാപിക്കും. തിരുനാൾ 24ന് തുടങ്ങും. എല്ലാ ദിവസവും വൈകിട്ട് 5.30ന് ദിവ്യബലി, ആഘോഷമായ ജപമാല സമർപ്പണം, നൊവേന, ആരാധന. 24ന് വൈകിട്ട് 4.45ന് പ്രസുദേന്തിവാഴ്ച. തുടർന്ന് തിരുനാൾ കൊടിയേറ്റിനും ദിവ്യബലിക്കും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാകും.