കാലടി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേർസ് ഇന്ത്യ സെക്ഷൻ നൽകുന്ന ഔട്ട്സ്റ്റാൻഡിംഗ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് അവാർഡ് ആദിശങ്കരയ്ക്ക് ലഭിച്ചു. എ.എസ്.എം.ഇ കേരള സെക്ഷൻ ചെയർമാൻ വി.രാജേന്ദ്രൻ നായരിൽ നിന്ന് ഡോ.എൽദോസ് കെ. കെ , പ്രൊഫ.എൽദോ മാത്യു എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി.