മൂവാറ്റുപുഴ: കാലാമ്പൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് നടക്കും.
37 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും.
കാലിത്തീറ്റ ഗോഡൗൺ, മിൽമ ഷോപ്പി എന്നിവയും മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മിൽമയുടെ ഇൻസന്റീവ് വിതരണം ബി.എം.സി യൂണിറ്റ് ക്ഷീരവർദ്ധിനി റിവർ ഫണ്ട് വിതരണം നറുക്കെടുപ്പിലൂടെ കിടാരി വിതരണം, കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം എന്നിവയും നടക്കും.
ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും സംഘത്തിന്റെയും തനത് ഫണ്ടുകളും കൂടി ചേർത്താണ് 37 ലക്ഷം ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് മിൽമ മുൻ ചെയർമാനും സംഘം പ്രസിഡന്റുമായ ജോൺ തെരുവത്ത് അറിയിച്ചു.