കൊച്ചി: തൃപ്പൂണിത്തുറ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിന്റെ മാനേജ്‌മെന്റ് ഫെസ്റ്റ് 'കാസ ഡെ ഗെസ്റ്റോ 2025' ക്യാമ്പസിൽ നടന്നു. ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.
ആപ്ടീവ് എച്ച്.ആർ. മേധാവി ശ്രീലാൽ മുഖ്യാതിഥിയായി. പി.എൻ.ബി ചീഫ് മാനേജർ റിനു ഫ്രാൻസിസ് സമ്മാനദാനം നിർവഹിച്ചു. ഇ. രാമൻകുട്ടി, ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ശ്രീലാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഡോ. ദീപാ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.