കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ് കൊച്ചിൻ കോർപ്പറേഷനുമായി സഹകരിച്ച് ഗാന്ധിസ്‌ക്വയർ മുനിസിപ്പൽ പാർക്കിൽ ഒരുക്കിയ ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് നിർവഹിച്ചു. സാഹിത്യകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയായിരുന്നു.
റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ സിജോ തോമസ്, കൗൺസിലർ ഡോ. ടി.കെ. ഷൈലജ, ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി സുജേഷ് സത്യൻ, ഇവന്റ് ചെയർ ഡോ. ചിത്ര പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. കവിതാ രചന മത്സരങ്ങളിൽ മനസ്വിലിംഗം, ഡി.ആർ. യാസിനി, മാളവിക നായർ, ഡി. ഹർഷനന്ദിനി എന്നിവർ വിജയികളായി. മലയാളം കവിതയിൽ സിനാഷ, സ്‌നേഹ കണ്ണൻ, കാർത്തിക, ചിന്ത പി.കെ എന്നിവരാണ് വിജയികൾ.