award

അങ്കമാലി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ ഹയർ എഡ്യൂക്കേഷൻ പുരസ്കാരത്തിന് അർഹമായി. നാക്ക് എ ഗ്രേഡ് നേടി മികച്ച അക്കാഡമിക് നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബഹുമതി. വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം ഡിസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കല്ലിന് കൈമാറി.