മട്ടാഞ്ചേരി: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ നടത്തി. പെൻഷൻ സുരക്ഷാ ഉറപ്പാക്കുന്നതിനായി മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക. മന്ത്രിയുമായും ചെയർമാനുമായും നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കുക, കുടിശികയടക്കം അനുവദിക്കുക. മുൻ കാല ശമ്പള പരിഷ്കരണ കരാറുകൾക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.വി. വാസുദേവൻ അദ്ധ്യക്ഷനായി. എൻ.എസ്. ഡെയ്സി, എൻ. സുകുമാരൻ, ജെ. സോയ, കെ.എൽ. സിന്ധു, ദീപൻ, ശ്രീജിത്ത്, എൻ.എ. ജോസഫ് എന്നിവർ സംസാരിച്ചു.