con

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺഹാളിൽ സജ്ജീകരിച്ചിരുന്ന വിശ്വാസ സംരക്ഷണയാത്ര വേദി തകർന്നു വീണു. രാവിലെ 10ന് പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വേദി തകർന്നു വീണത്. വിശിഷ്ടാതിഥികൾ വേദിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് വേദി തകർന്നത്. തുടർന്ന് ടൗൺഹാളിന്റെ വേദിയിലേക്ക് മാറ്റി പരിപാടികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പ്രവർത്തകർ സ്വീകരിച്ചു. പ്രവർത്തകരിൽ ചിലർക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്.