
അങ്കമാലി: സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ സംസ്ഥാനതല കൂട്ടായ്മയായ ആൾ കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സമരം നടത്തും. അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിൽ കൂടിയ ആൾ കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറത്തിന്റെ പ്രഥമ യോഗത്തിൽ 420 പേർ പങ്കെടുത്തു. തെന്നല കോ- ഓപ്പറേറ്റീവ് ബാങ്കിലെ നിക്ഷേപം തിരിച്ച് കിട്ടാത്തവരുടെ സംഘടനയുടെ സെക്രട്ടറി എം.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി.എ.തോമസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി യോഹന്നാൻ വി. കൂരൻ, സി.പി. സെബാസ്റ്റ്യൻ, ഡോ.ജോർജ് എം. ജെ. തെന്നല, വിൽസൻ പി.ഐ , കെ.കെ. മത്തായി, സി.എ.തോമസ്, രഘുദേവ് എൻ, സാബു മാത്യു, ടി.കെ. ചെറിയാക്കു, മുഹമ്മദ് ഇബരീസ് തെന്നല എന്നിവർ സംസാരിച്ചു.
ആൾ കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി പി.എ.തോമസ് (പ്രസിഡന്റ്), റോയ് വെള്ളരിങ്ങാട്ട്, പ്രൊഫ. രഘു ദേവ് കറുകച്ചാൽ (വൈസ് പ്രസിഡന്റുമാർ), പ്രൊഫ. എം. ജെ. ജോർജ് തെന്നല (സെക്രട്ടറി), എം.പി. ഹരിദാസ് (ട്രഷറർ), പി.ഐ. വിൽസൻ പെരുമ്പാവൂർ, വി.ഡി. പൗലോസ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ഫോൺ: 8281421323.