science-fest

കോതമംഗലം: വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര,​ഗണിതശാസ്ത്ര,​സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ,​ ഐ.ടി.മേളകൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും എൽ.പി.സ്‌കൂളിലുമായി നടക്കും. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ.നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു മത്തായി, സണ്ണി മാത്യു, റോയി മാത്യു, ഫെമിക്‌സ് ജോൺ, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സാലി ആന്റണി,​ ഷിബിമോൾ ജോസഫ് എന്നിവർ സംസാരിച്ചു. നാളെ സമാപിക്കും.നൂറോളം സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ മേളകളിൽ പങ്കെടുക്കുന്നുണ്ട്.