khra
കെ. എച്ച്.ആർ. എ കാക്കനാട് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.ജെ.മനോഹരൻ ഉദ്ഘാടനം

കാക്കനാട്: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റ് വാർഷികസമ്മേളനം കാക്കനാട് പെൻഷൻ ഭവനിൽ നടന്നു. സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ.ടി. റഹിം മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അനീഷ്‌കുമാർ അദ്ധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ വിശിഷ്‌ടസേവന മെഡൽ നേടിയ പൊലീസ് ഓഫീസർ ശ്യാംകുമാറിനെ ആദരിച്ചു.ഐ.ടി.സി ബ്രാഞ്ച്‌ മാനേജർ ബിജിത്ത് സിദ്ധാർത്ഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സമദ്, സുരേഷ് വളവക്കാട്, കെ.ടി. എൽദോ, റാഷിദ് ഉള്ളംപള്ളി, സി.കെ. അനിൽ, കെ. പാർത്ഥസാരഥി, മോഹനൻ, ബിജു അളകാപുരി, യൂസഫ്, ജോസ്.സി.മാത്യു എന്നിവർ സംസാരിച്ചു. അനധികൃത വഴിയോര കച്ചവടത്തിനെതിരെ അധികാരികൾ നിയമ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി അനീഷ്‌കുമാർ (പ്രസിഡന്റ്), യൂസഫ് (സെക്രട്ടറി), ജോസ്.സി.മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.