ചോറ്റാനിക്കര: എഡ്രാക് ആമ്പല്ലൂർ മേഖലാ കൗൺസിൽ യോഗം ചേർന്നു. പ്രസിഡന്റ് കെ.എ. മുകുന്ദൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ടി.ആർ. ഗോവിന്ദൻ റിപ്പോർട്ടും ഖജാൻജി സി.ആർ. റെജി കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, ജില്ലാ കൗൺസിൽ അംഗം ജനാർദ്ദനൻ പിള്ള, വനിതാവിഭാഗം സെക്രട്ടറി യമുന എ.ഡി എന്നിവർ സംസാരിച്ചു. മുളന്തുരുത്തി എസ്.ഐ സജുമോൻ ക്ലാസെടുത്തു. വിദ്യാകിരൺ വിദ്യാഭ്യാസ അവാർഡ് വിതരണവും എഡ്രാക് സുവനീർ പ്രകാശനവും നടത്തി.