കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണബാങ്കിലെ 75വയസ് കഴിഞ്ഞ അംഗങ്ങൾക്കും 40 ശതമാനം അംഗപരിമിതിയുള്ള അംഗങ്ങൾക്കുമുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ പ്രദീപ് അദ്ധ്യക്ഷയായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.സി. ചന്ദ്രൻ, ഷാജി കുറുപ്പശേരി, ജോസഫ് ലാലു, കെ.വി. ആന്റണി, റോജൻ വരേകാട്ട്, ശോഭ ജോസഫ്, ജോസഫ് ചാലാവീട്ടിൽ, ജയ്സൺ കൊച്ചുപറമ്പിൽ, കെ.ജി. പൊന്നൻ, ജോണി കുന്നുംപുറം, സെക്രട്ടറി മരിയ ലിജി തുടങ്ങിയവർ സംസാരിച്ചു. ധനസഹായം ഡിസംബർ 31വരെ വിതരണം ചെയ്യും.