കൊച്ചി: റോട്ടറി ഡിസ്ട്രിക്‌ട് 3205ന്റെ ജനകീയ സേവന, ആരോഗ്യ പരിപാലന പദ്ധതിയായ ഗ്രീൻഹെൽത്ത് സമ്മിറ്റ് 25ന് രാവിലെ 9 മുതൽ പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ സംഘടിപ്പിക്കും. വാർദ്ധക്യകാല വെല്ലുവിളികൾ, മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള മാർഗങ്ങൾ, ഭക്ഷണം മരുന്നായി ഉപയോഗിക്കൽ, സ്ത്രീകളുടെ ആരോഗ്യവെല്ലുവിളികൾ, നൂതന ചികിത്സാരീതികൾ, സി.പി.ആർ പരിശീലനം, ആരോഗ്യകരമായ ജീവിതത്തിനുള്ള ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

രാവിലെ 9ന് ഉദ്ഘാടനത്തിൽ റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ജി.എൻ. രമേഷ് മുഖ്യാതിഥിയാകും. വൈകിട്ട് 6ന് സമാപനത്തിൽ വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. പ്രവേശനം സൗജന്യമാണെന്ന് ഡോ. ജി.എൻ. രമേഷ് പറഞ്ഞു.