കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി 108 ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെ വിതരണം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും. പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാവും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയാകും. കളക്ടർ ജി. പ്രിയങ്കയാണ് വിശിഷ്ടാതിഥി. ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 1.15കോടിരൂപ ചെലവഴിച്ചാണ് 108 പേർക്ക് രാജഹംസം പദ്ധതിയിലൂടെ മുച്ചക്രവാഹനം നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.