കളമശേരി: പൊലീസും മോട്ടോർ വാഹനവകുപ്പും (എൻഫോഴ്സ്‌മെന്റ് വിഭാഗം ) ചേർന്ന് ഇന്നും നാളെയും മെഗാ അദാലത്ത് നടത്തും. ഗതാഗത നിയമലംഘനങ്ങൾക്ക് ഇചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽനിന്ന് ഒഴിവാകാം. ഇടപ്പള്ളി ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നടക്കുന്ന അദാലത്തിൽ രാവിലെ 10മുതൽ വൈകിട്ട് 5വരെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ പിഴ ഒടുക്കാം. ഫോൺ: 0484 2344852.