
വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം തുറക്കാതായിട്ട് ആറുമാസം. മരണമടയുന്ന ഞാറക്കൽ സ്വദേശികളുടെ മൃതദേഹം ഇതുമൂലം എട്ട് കി. മീറ്റർ അകലെ മുരിക്കുംപാടം ശ്മശാനത്തിലാണ് സംസ്‌കരിക്കുന്നത്. അവിടെ ഒന്നിൽ കൂടുതൽസംസ്‌കാരം ഉണ്ടെങ്കിൽ ശ്മശാനം ഒഴിയുന്നതും കാത്ത് ഞാറക്കൽ നിവാസികളുടെ മൃതദേഹം സംസ്‌കാരത്തിനായി കാത്ത് കിടക്കേണ്ടി വരുന്നുണ്ട്. സാധാരണക്കാർ ഇതുമൂലം മാനസിക വിഷമങ്ങൾ നേരിടുന്നതോടൊപ്പം സാമ്പത്തിക ഇനത്തിലും നഷ്ടങ്ങൾ അനുഭവിക്കുകയാണ്.
നിലവിൽ വെള്ളം ശേഖരിക്കുന്ന ടാങ്ക് പൊട്ടിയതിനെത്തുടർന്നാണ് ആറ്മാസമായി ശ്മശാനം അടഞ്ഞുകിടക്കുന്നത്. പ്രവർത്തനം നിലച്ചതിനാൽ ശ്മശാന വളപ്പ് കാട് പിടിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒരുകോടി ചെലവഴിച്ചാണ് ഞാറക്കലിൽ ആധുനീക സൗകര്യങ്ങളോടെ ശ്മശാനം നിർമ്മിച്ചത്.
ശ്മശാന നടത്തിപ്പുകാരന്റെ ഭാര്യയുടെ അസുഖം മൂലം നടത്തിപ്പിൽ വീഴ്ചകളുണ്ടായി
പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുവാൻ താമസം വന്നു
ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് എത്രയും വേഗം ശ്മശാനം പ്രവർത്തനക്ഷമമാക്കണം. ഇല്ലെങ്കിൽ സമിതി സമരരംഗത്തിറങ്ങും
പോൾ ജെ.മാമ്പിള്ളി, ചെയർമാൻ
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി
വെള്ളടാങ്കിന്റെ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ശ്മശാനം ഇപ്പോൾ പ്രവർത്തന സജ്ജമാണ്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചിട്ടുണ്ട്.
മിനി രാജു
പഞ്ചായത്ത് പ്രസിഡന്റ്
ഒരാഴ്ചക്കുള്ളിൽ ശ്മശാനം തുറന്ന് പ്രവർത്തിക്കും
ബാലാമണി ഗിരീഷ്
വൈസ് പ്രസിഡന്റ്