
കാലടി: കാലടി വട്ടപ്പറമ്പിൽ വീശിയടിച്ച കനത്ത കാറ്റിൽ വീട് തകർന്നു. വട്ടപ്പറമ്പ് മാടശ്ശേരി വീട്ടിൽ രാജന്റെ വീടിന്റെ മേൽക്കൂരയും പാർശ ഭിത്തിയുമാണ് തകർന്നത്. ഇന്നലെ വൈകിട്ടോടെയാണ് അപകടം. വീട് തകരുന്ന ശബ്ദം കേട്ട് രാജനും കുടുംബാംഗങ്ങളും പുറത്തേക്കോടിയതിനാൽ ആപത്ത് ഒഴിവാഴി.