d
പ്രൊഫ. ഡോ. മുഹമ്മദ് ഹാത്ത

കൊച്ചി: ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഗ്ലോബൽ സബ് സീ ഫ്ളോർ എക്കോസിസ്റ്റം ആൻഡ് സസ്റ്റെയിനബിലിറ്റി അന്താരാഷ്ട്ര ശില്പശാലയിലേയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അദ്ധ്യാപകർക്ക് ക്ഷണം ലഭിച്ചു.

കുസാറ്റ് മറൈൻ ബയോളജി വിഭാഗം എമിരറ്റസ് പ്രൊഫ. ഡോ. മുഹമ്മദ് ഹാത്ത, ഡി.എസ്.ടി ഇൻസ്പയർ ഫാക്കൽട്ടി ഡോ. വിഷ്ണു കെ. വേണുഗോപാൽ, ഗോവയിലെ പ്രൊജക്ട് സയന്റിസ്റ്റ് ജാബിർ താജുദീൻ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.

ഇന്റർനാഷണൽ സെന്റർ ഫോർ ഡീപ്പ് ലൈഫ് ഇൻവെസ്റ്റിഗേഷനുവേണ്ടി ഷാംഗ്ഹായ് ജിയാവോ തോംഗ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ആഴക്കടൽ പരിസ്ഥിതികൾ, സമുദ്ര സുസ്ഥിരത, ഗവേഷണ സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.