പെരുമ്പാവൂർ: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കുന്നത്തുനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ഒറ്റത്തവണ രജിസ്‌ട്രേഷൻ 25ന് രാവിലെ 10.30 മുതൽ 3.30 വരെ കുന്നത്തുനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്‌ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്‌കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകും. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. ആധാർ, വോട്ടേഴ്‌സ് ഐ ഡി, പാസ്‌പോർട്ട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. വിവരങ്ങൾക്ക് : 6282442046, 04842422452, 9446025780.